' ബോള്‍ട്ടിനൊപ്പമെത്താന്‍ യുവരാജ് സിംഗിനാവുമോ '

 ഉസൈന്‍ ബോള്‍ട്ട് , പ്യൂമ കമ്പനി , ക്രിക്കറ്റ്
ബാംഗ്ലൂര്‍| jibin| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (13:29 IST)
ട്രാക്കിലെ വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്ക് വിട്ട് ഇന്ന് ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനാണ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ജമൈക്കന്‍ ഇതിഹാസതാരം ക്രീസില്‍ കാല്
കുത്തുന്നത്.

പ്യൂമ കമ്പനിയുടെ പ്രചാരണാര്‍ത്ഥം ബംഗ്ളിരിലെത്തുന്ന ബോള്‍ട്ട് ബാംഗ്ളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് മണിക്ക് നടക്കുന്ന മത്സരത്തിലാകും ഇറങ്ങുക. നാല് ഓവര്‍ മാത്രമുളള മത്സരത്തില്‍ ബോള്‍ട്ട് പന്തെറിയും. ഹര്‍ഭജന്‍സിംഗിനൊപ്പമാകും ബോള്‍ട്ട് മത്സരത്തിന് ഇറങ്ങുക. യുവരാജും സഹീര്‍ഖാനും ബോള്‍ട്ടിന്റെ ടീമില്‍ അണിനിരക്കുന്നുണ്ട്. മത്സരത്തില്‍ ബോള്‍ട്ടിന്റെ പിഎയായ നുജന്റ് വാക്കര്‍ ജൂനിയറും കളത്തിലിറങ്ങുന്നുണ്ട്. മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയായിരിക്കും കളി നിയന്ത്രിക്കുക. പ്യൂമ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ മത്സരത്തില്‍ വിജയികളായ ഏഴ് ആരാധകര്‍ക്കും ബോള്‍ട്ടിനൊപ്പം കളിക്കാന്‍ അവസരം ലഭിക്കുന്നത്.

തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുളള കായികതാരങ്ങളുമായി ഉസൈന്‍ ബോള്‍ട്ട് സംസാരിക്കും. ഓട്ടം കഴിഞ്ഞാല്‍ തനിക്ക് കൂടുതല്‍ ഇഷ്ട്ം ക്രിക്കറ്റ് ആണെന്ന് ബോള്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫാസ്റ്റ് ബൗളറായി കളിക്കുന്നതാണ് തന്റെ സ്വപനമെന്ന് വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനാണ് ജമൈക്കന്‍ ഇതിഹാസത്തിന്റെ ഇഷ്ട് ടീം, ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസാണ് ഇഷ്ട താരവുമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്‍ടി-20 പ്രദര്‍ശന മത്സരത്തില്‍ ആദ്യ പന്ത് ക്രിസ്‌ഗെയില്‍ സിക്‌സറിന് പറത്തിയെങ്കിലും രണ്ടാം പന്തില്‍ ഗെയിലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഗെയ്ല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :