ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയെന്ന് വിശേഷണം വാങ്ങിയ പ്രതിഭ, 28-ാം വയസില്‍ ഉന്മുക്ത് ചന്ദ് കളി നിർത്തുമ്പോൾ

അഭിറാം മനോഹർ| Last Updated: വെള്ളി, 13 ഓഗസ്റ്റ് 2021 (19:23 IST)
2012ലെ അണ്ടർ 19 ലോകകപ്പ് വിജയത്തിലൂടെയായിരുന്നു ഉന്മുക്ത് ചന്ദ് എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിൽ മുഴങ്ങി കേൾക്കാൻ തുടങ്ങിയത്. കോലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കുക ഉന്മുക്ത് ചന്ദ് ആയിരിക്കുമെന്ന് പോലും ഒരു ഘട്ടത്തിൽ ക്രിക്കറ്റ് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. 2012ലെ അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി(111) നേടിയ പ്രകടനം കൊണ്ട് അത്രത്തോളം പ്രതീക്ഷകൾ ഉന്മുക്ത് ചന്ദ് എന്ന 19കാരന് മുകളിൽ ഉണ്ടായിരുന്നു.

എന്നാൽ ഇന്ത്യൻ സീനിയർ ടീമിലെ പ്രധാന താരമാകും എന്ന് കരുതപ്പെട്ടിരുന്നതിൽ നിന്ന് പ്രതീക്ഷകളുടെ ഭാരം ഉന്മുക്ത് ചന്ദിനെ തളർത്തുന്നതാണ് പിന്നീട് കാണാനായത്. 2012ലെ ലോകകപ്പ് ഫൈനലിലെ അവിസ്മരണീയമായ ഇന്നിങ്‌സിന് സമാനമായ മറ്റൊരു പ്രകടനം നടത്താൻ അയാൾക്കായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :