1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli about ashwin's absence in test squad

അശ്വിനെ വീണ്ടും പുറത്തിരുത്തിയത് എന്തുകൊണ്ട്? കോലി പറയുന്നത് ഇങ്ങനെ

അശ്വിൻ
ടെസ്റ്റ് റാങ്കിങിൽ ലോക രണ്ടാം നമ്പർ സ്ഥാനത്താണ് ഇന്ത്യൻ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിൻ. ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം നടത്തുന്ന അശ്വിൻ ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിലെ നിർണായകമായ താരമാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിലും ഇന്ത്യൻ സൂപ്പർ സ്പിന്നർ ഇടം പിടിച്ചിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് വിശദമാക്കിയിരിക്കുകയാണ് ടീം നായകനായ വിരാട് കോലി.
 
ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ ഷാർദൂൽ ഠാക്കൂറിന് പകരം പേസർ ഇഷാന്ത് ശർമയെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ പരിഗണിച്ചത്. അശ്വിൻ ടീമിന്റെ പദ്ധതികളുടെ ഭാഗമായിരുന്നുവെങ്കിലും മൈതാനവും സാഹചര്യവും കണക്കിലെടുത്തുകൊണ്ടാണ് ഇഷാന്തിന് മുൻഗണന നൽകിയതെന്നാണ് കോലി പറയുന്നത്. ലോർഡ്‌സിൽ നാലാം സീമർ ഓപ്‌ഷൻ ആയിരിക്കും ഗുണം ചെയ്യുക എന്നതിനാലാണ് അശ്വിനെ പരിഗണിക്കാതിരുന്നത്. കോലി വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഭാര്യ കൂട്ടുക്കാരനെ പ്രണയിച്ചു, ഒടുവില്‍ വിവാഹമോചനം; അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്