മൗണ്ട് മോൺഗനൂയി|
Last Modified തിങ്കള്‍, 28 ജനുവരി 2019 (13:32 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം എകദിനത്തില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ധോണിക്ക് പകരം ദിനേഷ് കാര്‍ത്തികാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്.
മൂന്നാം ഏകദിനത്തില്‍ ധോണി കളിക്കില്ലെന്ന് ഒരു റിപ്പോര്‍ട്ടും ഇല്ലായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് അദ്ദേഹം കളിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാനേജ്‌മെന്റ്.
പിന്‍തുട ഞരമ്പിലെ കടുത്ത വേദനയെത്തുടര്‍ന്നാണ് ധോണിയെ പ്ലെയിംഗ് ഇലവനില്‍ നിന്നും മാറ്റനിര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സരത്തിന്റെ അവസാന നിമിഷമാണ് താരത്തിന് വിശ്രമം നല്‍കി കാര്‍ത്തിക്കിന് അധിക ചുമതല നല്‍കാന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും
തീരുമാനിച്ചത്.
അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ അവസാന നാല്, അഞ്ച് ഏകദിനങ്ങളില്‍ കോഹ്‌ലി കളിക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തില്‍ ധോണിക്ക് വിശ്രമം നല്‍കി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് മനേജ്‌മെന്റിന്റെ ലക്ഷ്യം. ഇതോടെ വിരാടിന്റെ അഭാവം ഇല്ലാതാക്കാന്‍ കഴിയും.