ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണിക്ക് സാധ്യത

 new zealand , india , virat kohli , team india , dhoni , വിജയ് ശങ്കര്‍ , ഇന്ത്യ , ന്യൂസിലന്‍ഡ് , ക്രിക്കറ്റ്
ബേ ഓവല്‍| Last Modified വെള്ളി, 25 ജനുവരി 2019 (12:30 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. നേപ്പിയറില്‍ മോശം പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നാം ഏകദിനത്തില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലായ സാഹചര്യത്തില്‍ ബോളര്‍മാരും മികവ് പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍, കിവീസ് ബാറ്റ്‌സ്‌മാന്മാരെ സമ്മര്‍ദ്ദത്തിലാ‍ക്കാന്‍ വിജയ് ശങ്കറിന് ഒരു ഘട്ടത്തിലും സാധിച്ചില്ല.

വിജയ്‌ക്ക് പകരം പേസര്‍ ഖലീല്‍ ടീമില്‍ എത്തിയേക്കും. അങ്ങനെവന്നാല്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവരാകും ടീമിലെ പേസര്‍മാര്‍. മറ്റ് മാറ്റങ്ങള്‍ക്ക് ടീം തയ്യാറാകില്ല. മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് ടീമിനെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :