ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര; സൂപ്പര്‍താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര; സൂപ്പര്‍താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു

  team austrlia , cricket , hardik pandya , virat kohli , Austrlia , ക്രിക്കറ്റ് , ഓസ്‌ട്രേലിയ , ഹാര്‍ദിക് പാണ്ഡ്യ , ഇന്ത്യ
സിഡ്‌നി| jibin| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (14:54 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പരിക്ക് ഭേദമായെന്നും പരിശീലനം ആരംഭിച്ചതായും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ഹാര്‍ദിക് വ്യക്തമാക്കി.

ഓസീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അതിനായി കഠിന പരിശ്രമത്തിലാണ് താനെന്നും പാണ്ഡ്യ പറഞ്ഞു.

ഏഷ്യാകപ്പില്‍ ഗ്രൂപ്പ് മത്സരത്തിനിടേയാണ് ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതിനാല്‍ മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന താരം വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും മാറി നിന്നിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പാണ്ഡ്യ എത്തുന്നത് ഇന്ത്യക്ക് കരുത്ത് പകരും.

ജനുവരിയിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന ആരംഭിക്കുക. അതിനാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സമയം താരത്തിന് ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :