ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് മഗ്രാത്ത്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് മഗ്രാത്ത്

  glenn mcgrath , india vs australia test , cricket , kohli , ഗ്ലെന്‍ മഗ്രാത്ത് , ഡേവിഡ് വാര്‍ണര്‍ , സ്‌റ്റീവ് സ്മിത്ത് , ഓസ്‌ട്രേലിയ
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2018 (16:58 IST)
ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനം തോല്‍‌വി ഏറ്റുവാങ്ങാനുള്ളതാണെന്ന് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്ത്.

സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഇല്ലെങ്കിലും ഓസ്ട്രേലിയ പരമ്പര തൂത്തുവാരും. കടുപ്പമേറിയ പരമ്പരയാകും ഇത്തണത്തേതെന്നും അദ്ദേഹം പറഞ്ഞു.

സ്‌മിത്തിന്റെയും വാര്‍ണറുടെ അഭാവം കടുത്തതാണെങ്കിലും ടീമിലെ യുവതാരങ്ങള്‍ക്ക് മികവുകാട്ടി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്നും മഗ്രാത്ത് വ്യക്തമാക്കി.

സ്‌മിത്തിന്റെയും വാര്‍ണറുടെയും അഭാവത്തില്‍ മികച്ച കളി പുറത്തെടുത്താലെ ഓസ്‌ട്രേലിയ്‌ക്ക് സാധ്യതയുള്ളൂവെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

നാല് ടെസ്‌റ്റുകളുമാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയയുമായി കളിക്കേണ്ടത്. അടുത്തമാസം അറിനാണ് ആദ്യ പോരാട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :