‘ഇതിലും വലിയ അഴിമതി വേറെയില്ല’; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

‘ഇതിലും വലിയ അഴിമതി വേറെയില്ല’; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

 virat kohli , team india , cricket , anil kumble , IPL , bishan singh bedi , ബിഷന്‍ സിംഗ് ബേദി , വിരാട് കോഹ്‌ലി , ഐപിഎല്‍ , ക്രിക്കറ്റ് , ഇന്ത്യന്‍ ടീം
മുംബൈ| jibin| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (11:30 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ബിഷന്‍ സിംഗ് ബേദി. ഇന്ത്യന്‍ ക്രിക്കറ്റിനെ കോഹ്‌ലി കുത്തകയാക്കി വെച്ചിരിക്കുകയാണ്. തീരുമാനങ്ങളെല്ലാം വിരാടില്‍ നിന്നാണ് ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗ്രൌണ്ടിലും പുറത്തും തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് കോഹ്‌ലിയാണ്. അനില്‍ കുംബ്ലെ പരിശീലക സ്ഥാനമൊഴിയാന്‍ കാരണം ക്യാപ്‌റ്റനും ചില താരങ്ങളുമാണെന്നും ബേദി തുറന്നടിച്ചു.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പല താരങ്ങളും ഇന്ത്യന്‍ ടീമില്‍ കയറി പറ്റുന്നത്. ഇത് ശരിയായ നടപടിയല്ല. ഐപിഎല്ലില്‍ ചെലവഴിക്കാനുള്ള പണം എവിടെ നിന്നു വരുന്നെന്നും വിനയോഗം എങ്ങനെയാണെന്നും ആര്‍ക്കും അറിയില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ധനമന്ത്രിയുടെയും വകുപ്പിന്റെയും അനുമതിയില്ലാതെ കോടിക്കണക്കിന് രൂപയാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐപിഎല്‍ സീസണിനായി ഇന്ത്യയില്‍ നിന്നും കൊണ്ടു പോയത്. ഇന്ത്യയില്‍ ഇതിനേക്കാള്‍ വലിയ അഴിമതി വേറെയില്ലെന്നും ബേദി തുറന്നടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :