മാൻ ഓഫ് ദ മാച്ച് നൽകേണ്ടത് അംപയറിന്, വിധി മാറ്റിയ തീരുമാനം: വിമർശനവുമായി സേവാഗ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:48 IST)
ഐപിഎല്ലിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. ഡൽഹിയും പഞ്ചാബും 157 റൺസിൽ സമാസമം നിന്നപ്പോൾ മത്സരം സൂപ്പർ ഓവറിലേയ്ക്ക് നീണ്ടു. സൂപ്പർ ഓവറിൽ ജയം ഡൽഹി സ്വന്തമാക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അംപയർക്ക് സംഭവിച്ച പിഴവ് കാരണമാണ് മത്സരം സൂപ്പർ ഓവറിലേയ്ക്ക് നിങ്ങിയത്. അല്ല എങ്കിൽ വിജയികൾ പഞ്ചാബ് ആകുമായിരുന്നു.

അംപയർ നിഷേധിച്ച ഒരു റണ്ണാണ് കളിയുടെ വിധി തന്നെ മാറ്റിമറിച്ചത്. പഞ്ചാബ് ടീം ബാറ്റ് ചെയ്ത 19 ആംം ഓവറിലാണ് സംഭവം. 19ആം ഓവർ തുടങ്ങുമ്പോൾ 25 റൺസായിരുന്നു പഞ്ചാബിന് വിജയിയ്ക്കാൻ വേണ്ടിയിരുന്നത്. ക്രീസിൽ മികച്ച ഫോമിൽ മായങ്ക് അഗർവാളും ക്രിസ് ജോർഡനും. ആദ്യ പന്തിൽ മായങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് മായങ്ക് ബൗണ്ടറി കടത്തി. മുന്നാമത്തെ പന്തിലായിരുന്നു വിജയികളെ മാറ്റിമറിച്ച സംഭവം

പന്ത് എക്ട്രാ കവറുലേക്ക് പായിച്ച് മായങ്ക് രണ്ട് രൺസ് ഒടിയെടുത്തു. എന്നാൽ സ്ക്വയർ ലെഗ് അംബയ് നിതിൻ മേനോൻ ഒരു റൺ മാത്രമാണ് അനുവദിച്ചത്. ക്രിസ് ജോർഡൻ ക്രീസിൽ സ്പർഷിച്ചില്ല എന്നതായിരുന്നു കാരണം. അങ്ങനെ കളി സൂപ്പർ ഓവറിലേയ്ക്ക് നീങ്ങി. എന്നാൽ റിപ്ലേയിൽ ജോർഡൻ ക്രീസിൽ സ്പർഷിച്ചതായി വ്യക്തമായതോടെ അംബയർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

അംപയർക്കെതിരെ വീരേന്ദ്ര സെവാഗ് ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി. മാൻ ഓഫ് ദ മാച്ച് അംപയ്ക്കാണ് നൽകേണ്ടത് എന്നായിരുന്നു സേവാഗിന്റെ വിമർഷനം. മാൻഓഫ് ദ് മാച്ചിന്റെ കാര്യത്തിൽ എനിയ്ക്ക് യോജിയ്ക്കാനാകില്ല. അംപയർക്കായിരുന്നു മാൻ ഓഫ് ദ മാച്ച് നൽകേണ്ടിയിരുന്നത്. ജോർഡൻ ക്രീസിൽ സ്പർഷിച്ചു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് സെവാഗ് ട്വീറ്റ് ചെയ്തു. പ്രീതി സിന്റ, ഇര്‍ഫാന്‍ പഠാൻ തുടങ്ങിയവരും അംപയർക്കെതിരെ രംഗത്തെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :