അനുബന്ധ വാര്‍ത്തകള്‍
- ധോണി ഇല്ലാത്തത് അറിയാനുണ്ട്; കോഹ്ലി വിരമിക്കാനൊരുങ്ങുന്നു? 3 വർഷം മാത്രം !
- ഫൈനൽ കളിക്കാനിറങ്ങിയാൽ കൈവിരലുകൾ അരിഞ്ഞു കളയുമെന്ന് പറഞ്ഞു; ഭീഷണി തുറന്നു പറഞ്ഞ് അശ്വിൻ
- കോഹ്ലിയെ ഏറ്റവും തവണ ഔട്ടാക്കിയ ബൌളർ ആര്?
- ഫേസ്ബുക്കിലെ നമ്പർ ടുവിന്റെ അടുത്തേക്ക് പോകാനായി കാത്തിരിക്കുന്നു - ട്രംപ്
- ഇത്തവണ ഐപിഎൽ മത്സരങ്ങൾ വൈകിയേക്കും, കാരണമിതാണ്
"എന്റെ സഹോദരന് പിറക്കാതെ പോയ എന്റെ ഉമ്മ" ട്വിറ്ററിൽ നാണംകെട്ട് പാക് താരം ഉമർ അക്‌മൽ
ക്രിക്കറ്റ് ലോകത്ത് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള സഹോദരങ്ങളാണ് പാകിസ്ഥാന്റെ കമ്രാൻ അക്‌മലും,ഉമർ അക്‌മലും. കളിക്കളത്തിൽ രണ്ടുപേർക്കും അബദ്ധങ്ങൾ പറ്റുന്നത് പതിവാണെങ്കിലും ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് പാക് താരം ഉമർ അക്‌മലിന് ട്വിറ്ററിൽ സംഭവിച്ച ഒരു മണ്ടത്തരമാണ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉമര്‍ ചെയ്ത ട്വീറ്റിലെ മണ്ടത്തരമാണ് പാക് താരത്തെ കുരുക്കിയത്. പാക് മുൻതാരമായ അബ്‌ദുൾ റസാഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉമർ 'എന്റെ സഹോദരന് പിറക്കാതെപോയ എന്റെ അമ്മ എന്നാണ് ചിത്രത്തിന് തലക്കെട്ട് നൽകിയത്. ഇതാണിപ്പോൾ ട്വിറ്ററിലെ പരിഹാസത്തിന് കാരണമായത്.
If you are free at something, never do it for good - Umar Akmal
— A M I T (@invincible6_) February 19, 2020
#UmarAkmalQuote pic.twitter.com/HgXlpvkCJt
എന്റെ അമ്മയ്ക്ക് പിറക്കാതെപോയ എന്റെ സഹോദരന്‍ എന്നായിരുന്നു യഥാർത്ഥത്തിൽ എഴുതേണ്ടിയിരുന്നത്. എന്നാൽ ഉമറിന് തെറ്റുപറ്റുകയായിരുന്നു. പക്ഷേ താരം ഈ ട്വീറ്റ് പിൻവലിക്കുന്നതിന്റെ മുൻപ് തന്നെ അത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഉമർ അക്‌മൽ നേരത്തെ ഇട്ടിരുന്ന ട്വിറ്റിന്റെ സ്ക്രീൻ ഷോട്ട് വെച്ച് ഇപ്പോൾ താരത്തെ ട്രോളുകയാണ് ആരാധകർ.
UmarAkmalQuote എന്ന ഹാഷ്ടാഗോടെയാണ് ഈ ട്രോളുകള്‍ ട്വിറ്ററിൽ പ്രചരിക്കുന്നത്. ചിത്രത്തിനൊപ്പം ഇത്തരത്തിൽ തെറ്റിയിട്ടുള്ള പഴഞ്ചൊല്ലുകളും ദ്ധരണികളും മാറ്റിമറിച്ച് നിരവധി ട്വീറ്റുകളാണ് ട്രോളുകളായി പ്രത്യക്ഷപെട്ടിട്ടുള്ളത്