കോഹ്ലിയെ ഏറ്റവും തവണ ഔട്ടാക്കിയ ബൌളർ ആര്?

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 16 ഫെബ്രുവരി 2020 (13:56 IST)
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ വിരാട് കോഹ്ലിയുടെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. കോഹ്ലിക്കിത് എന്തുപറ്റി? ഫോം ഔട്ട് ആയോ? പക്ഷേ അർധസെഞ്ച്വറികൾക്ക് യാതോരു കുറവുമില്ലല്ലോ. തുടർച്ചയായ 3 ഏകദിന പരമ്പരകളിൽ സെഞ്ചുറി നേടാൻ സാധിക്കാതെ കഷ്ടപ്പെടുന്ന കോഹ്ലിയെയാണ് കാണുന്നത്. കോഹ്ലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ ഇത് ആദ്യമാണ്.

കോഹ്ലിയെ വരിഞ്ഞുകെട്ടുന്ന ബൌളർമാരെ ആരാധകർ എന്നും നോട്ടമിടാറുണ്ട്. അത്തരത്തിൽ കോഹ്ലി ഫാൻസിന്റെ കണ്ണിലെ കരട് ആയ രണ്ട് പേരുണ്ട്. ടിം സൗത്തിയും ആദം സാംപയുമാണ് ആ രണ്ട് പേർ. രണ്ടാം ഏകദിനത്തിൽ കോലിയെ പുറത്താക്കി ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ താരത്തിന്റെ വിക്കറ്റെടുക്കുന്ന ബൌളർ എന്ന റെക്കോർഡ് സൌത്തിക്ക് സ്വന്തം.

എല്ലാ ഫോർമാറ്റിലുമായി രാജ്യാന്തര മത്സരങ്ങളിൽ 9 തവണയാണ് സൗത്തി ഇതുവരെ കോലിയെ പുറത്താക്കിയിരിക്കുന്നത്. മറ്റൊരു ബൌളർക്കും സാധിക്കാത്ത കാര്യമാണത്. സൌത്തിക്ക് പിന്നാലെ, ആൻഡേഴ്സൻ, ഗ്രെയിം സ്വാൻ എന്നിവർ കോഹ്ലിയെ പുറത്താക്കിയത് 8 തവണയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :