ഹൊബാര്‍ട്ട്|
vishnu|
Last Modified ശനി, 14 മാര്‍ച്ച് 2015 (15:55 IST)
സ്കോട്‌ലന്‍ഡിനെതിരെ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. സ്കോട്‌ലന്‍ഡിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. 15.2 ഓവറില്‍ തന്നെ ഓസ്ട്രേലിയ വിജയം കണ്ടു. മൈക്കില്‍ ക്ളര്‍ക്ക് 47 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് 20 റണ്‍സും വാട്സണ്‍ 24 റണ്‍സുമെടുത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 25.4 ഓവറില്‍ 130ന് പുറത്തായപ്പോള്‍ മഴ ഇടയ്ക്കിടെ വില്ലാനായെങ്കിലും ഓസീസിന്റെ ജയം അനായാസമായി.
ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലന്‍ഡ് 25.4 ഓവറില്‍ 130 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് സ്കോട്ടീഷ് നിരയുടെ നട്ടെല്ലുതകര്‍ത്തത്. സ്കോട്ലന്‍ഡിന്റെ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ചു പേര്‍ പൂജ്യത്തിന് പുറത്തായി. 40 റണ്‍സെടുത്ത മാറ്റ് മക്കാനും 22 റണ്‍സെടുത്ത മക്ളോയിഡും മാത്രമാണ് കുറച്ചെങ്കിലും പൊരുതി നിന്നത്. ഈ തോല്‍വിയോടെ കളിച്ച ആറു മല്‍സരങ്ങളിലും തോറ്റ ടീമുകളുടെ എണ്ണത്തിലേക്ക് സ്കോട്ട്‌ലന്‍ഡും എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയക്ക് പക്ഷെ തുടക്കം അത്ര ഗംഭീരമാക്കാന്‍ കഴിഞ്ഞില്ല. വാര്‍ണര്‍ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്(47)ഷെയ്ന്‍ വാട്സണ്‍(24), ആരോണ്‍ ഫിഞ്ച്(20) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ വാര്‍ണര്‍(21) ഫോക്നോര്‍ (16) എന്നിവര്‍ പുറത്താകാതെ നിന്നു. തൊട്ടുപിറകേ മഴയെത്തിയതോടെ വിജയ ലക്ഷ്യം 39 റണ്‍സായി ചുരുക്കുകയായിരുന്നു.
തുടര്‍ന്ന് മഴമാറിയതോടെ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് അനായാസം വിജയലക്ഷ്യത്തിലെത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിംഗ് മികവാണ് സ്കോട്ലന്‍ഡിനെ തളച്ചത്. മാന്‍ ഓഫ് ദി മാച്ചും മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. 4.4 ഓവറില്‍ 14 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് നാലു വിക്കറ്റെടുത്തപ്പോള്‍ സ്കോട്‌ലന്‍ഡിനുവേണ്ടി കുമിന്‍സ് മൂന്ന് വിക്കറ്റെടുത്തു. ജയത്തൊടെ ഓസ്ട്രേലിയ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ പൂള്‍ ബിയിലെ മൂന്നാം സ്ഥാനക്കാരെ നേരിടും.