ട്വന്റി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ ഇന്നറിയാം, എല്ലാ കണ്ണുകളും യുവരാജില്‍

ലോകകപ്പ് ട്വന്റി-20 ലോകകപ്പ് , ഏഷ്യാകപ്പ് , ഓസ്ട്രേലിയ , ടീം ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (10:21 IST)
ഏഷ്യാകപ്പ്, ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന് മാര്‍ച്ച് എട്ടിനാണ് തുടക്കമാകുന്നത്. ബംഗ്ളാദേശില്‍ ഈ മാസം 24 മുതല്‍ മാര്‍ച്ച് ആറു വരെയാണ് ഏഷ്യാകപ്പ് നടക്കുന്നത്.

ഓസ്ട്രേലിയക്കെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ നിരയില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗും ആശിഷ് നെഹ്‌റ എന്നിവര്‍ ടീമില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ സെലക്ഷന്‍ കാര്യത്തിലാണ് ആശയക്കുഴപ്പം തുടരുന്നത്. പേസര്‍മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഇതേ അവസ്ഥയുണ്ട്. ഉമേഷ് യാധവ് പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതാണ് ഈ സാഹചര്യം സൃഷ്‌ടിച്ചത്.

മുഹമ്മദ് ഷാമി, ആശിഷ് നെഹ്റ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ തുടങ്ങി അഞ്ച് പേരില്‍ നിന്ന് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ സെലക്ടര്‍മാരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാവാനുള്ള സാധ്യതയേറെയാണ്. സ്പിന്നര്‍മാരുടെ കാര്യത്തില്‍ വലിയ വിഷമമില്ല. അശ്വിനും ജഡേജയും കഴിഞ്ഞ് മറ്റൊരാള്‍ക്കു സാധ്യതയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :