ഫിഞ്ച് കിടക്കയില്‍; ട്വന്റി- 20 ലോകകപ്പില്‍ കളിച്ചേക്കില്ല

ആരണ്‍ ഫിഞ്ച് , ട്വന്റി- 20 ലോകകപ്പ് , ഓസ്ട്രേലിയ ഇന്ത്യ ക്രിക്കറ്റ് , ഷെയ്‌ന്‍ വാട്‌സണ്‍
സിഡ്‌നി| jibin| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (09:02 IST)
അടുത്ത മാസം നടക്കുന്ന ട്വന്റി- 20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ട്വന്റി-20 ടീം നായകന്‍ ആരണ്‍ ഫിഞ്ച് കളിച്ചേക്കില്ല. ഇന്ത്യ- ഓസീസ് മത്സരത്തിനിടെയുണ്ടായ പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. ഫിഞ്ചിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ശസ്ത്രക്രിയ നടത്തേണ്ടിവന്നാല്‍ രണ്ട് മാസമെങ്കിലും ഫിഞ്ചിന് വിശ്രമം ആവശ്യമാകുമെന്നാണ് ഓസ്ട്രേലിയന്‍ മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി- 20 മത്സരത്തിനിടെയാണ് ഫിഞ്ചിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതിനാല്‍ മൂന്നാം ട്വന്റി-20 മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഫിഞ്ചിന് പകരം ഷെയ്‌ന്‍ വാട്‌സണാണ് ഓസീസിനെ നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :