കൊൽക്കത്ത|
aparna shaji|
Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (12:50 IST)
ഇന്നത്തെ കളിക്കിറങ്ങുമ്പോൾ ഇരുടീമിന്റേയും ലക്ഷ്യം ഒന്നു തന്നെയാണ് ഇരട്ട ലോകകപ്പ്. ട്വന്റി- 20 ലോകകപ്പ്
ഫൈനൽ കളിയിൽ ആരു ജയിച്ചാലും ഇരട്ട കിരീടം സ്വന്തമാക്കുന്ന ആദ്യ ടിം എന്ന ഖ്യാതി അവർക്കു സ്വന്തം. ഫൈനൽ കളിയിൽ ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യയെ ആയിരുന്നു. എന്നാൽ ഞായറാഴ്ച കൊൽക്കത്തയുടെ ഈഡൻ ഗാർഡസിൽ നടക്കുന്ന ഫൈനൽ കളിയിൽ പോരുകോഴികളാകുന്നത് വെസ്റ്റിൻഡീസും ഇംഗ്ലണ്ടുമാണ്.
ഈഡൻ ഗാർഡസിൽ ഇന്ന് വൈകിട്ട് ഏഴു മുതൽ നടക്കാനിരിക്കുന്ന അന്തിമ പോരാട്ടത്തിൽ ആരു ജയിച്ചാലും ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലാൽ ആദ്യമായി ഇരട്ട കിരീടം പറക്കും. 2010-ൽ ഇംഗ്ലണ്ടും 2012-ൽ വിൻഡീസും കിരീടം നേടിയിട്ടുണ്ട്. ഫൈനലിൽ ആരു ജയിക്കുമെന്നോർത്ത് ക്രിക്കറ്റ് പ്രേമികൾ ആകാംഷയിലാണ്.
ഇന്നത്തെ കളിയിൽ ടോസ് നിര്‍ണായകമാകും. സ്‌കോര്‍ പിന്തുടരുന്ന ടീമുകള്‍ക്കാണ് ഫൈനലിൽ വിജയസാധ്യത കൂടുതല്‍. ടോസ് നേടുന്ന ക്യാപ്റ്റന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണിട. കഴിഞ്ഞ അഞ്ചുകളിയിലും ടോസ് ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് സമി. മുംബൈയില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് വിജയം നേടിക്കൊടുത്ത ടോസ് ചതിക്കില്ലെന്ന വിശ്വാസത്തിലാണ് ടിം.
കിവീസിന്റെ ചിറകരിഞ്ഞ് സെമിയിൽ ഏഴു വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. അതേസമയം സെമിയില്‍ ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഫൈനലിൽ എത്തിയത്. സിമ്മണ്‍സും ഗെയ്‌ലുമാണ് വിന്‍ഡീസിന്റെ വിജയശില്‍പികൾ.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം