വെല്ലിംഗ്ടണ്‍|
jibin|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (19:02 IST)
ന്യൂസിലന്‍ഡ് ഓള്‍ റൌണ്ടര്‍ ഗ്രാന്‍ഡ് എലിയട്ട് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. ട്വന്റി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ന്യൂസിലന്‍ഡ് പുറത്തായതിനു പിന്നാലെയാണ് എലിയട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ ട്വന്റി-20യില്‍ തുടരാനാണ് എലിയട്ടിന്റെ തീരുമാനം. 83 ഏകദിനങ്ങളില്‍ കിവിസിനു വേണ്ടി കളിച്ച എലിയട്ട് 1,976 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.