'അയ്യോ, എനിക്കാണോ മാന്‍ ഓഫ് ദി മാച്ച്? അവനല്ലേ നന്നായി കളിച്ചത്'; ഞെട്ടി രാഹുല്‍

തന്റെ പേര് വിളിക്കുന്നത് കേട്ട് രാഹുല്‍ തന്നെ ഞെട്ടിപ്പോയി

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (13:12 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ച കെ.എല്‍.രാഹുല്‍ വലിയ ഞെട്ടലിലാണ്. എന്തുകൊണ്ട് തനിക്ക് മാന്‍ ഓഫ് ദി മാച്ച് കിട്ടിയെന്നാണ് രാഹുലിന്റെ ചോദ്യം. സൂര്യകുമാര്‍ യാദവ് അല്ലേ ഈ പുരസ്‌കാരത്തിനു അര്‍ഹനെന്നും രാഹുല്‍ ചോദിച്ചു.

28 പന്തില്‍ 57 റണ്‍സാണ് രാഹുല്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 277.27 സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. എന്നിട്ടും മത്സരശേഷം മാന്‍ ഓഫ് ദി മാച്ചിനായി വിളിച്ചത് രാഹുലിനെ ! തന്റെ പേര് വിളിക്കുന്നത് കേട്ട് രാഹുല്‍ തന്നെ ഞെട്ടിപ്പോയി.

' എനിക്കാണ് മാന്‍ ഓഫ് ദി മാച്ച് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സൂര്യക്കാണ് ഈ പുരസ്‌കാരം ഉറപ്പായും കിട്ടേണ്ടത്. സൂര്യയാണ് കളിയുടെ ഗതി മാറ്റിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമെന്ന നിലയില്‍ അത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് നന്നായി അറിയാം.' രാഹുല്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :