1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma folding hands in last overs

'ഇങ്ങനെ അടിക്കാതെ, പ്ലീസ്'; കൈ കൂപ്പി രോഹിത് ശര്‍മ

Rohit Sharma folding hands in last overs
ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ അലട്ടുന്ന വലിയൊരു തലവേദനയാണ് ഡെത്ത് ഓവര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും അടിവാങ്ങി. ഡെത്ത് ഓവറില്‍ ഇന്ത്യന്‍ പേസര്‍മാര്‍ അടിവാങ്ങുന്ന കാഴ്ച നായകന്‍ രോഹിത് ശര്‍മ വലിയ നിരാശയോടെയാണ് കണ്ടത്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
അവസാന ഓവറില്‍ മൂന്ന് സിക്‌സ് സഹിതം 24 റണ്‍സാണ് ദീപക് ചഹര്‍ വഴങ്ങിയത്. ഡേവിഡ് മില്ലര്‍ ആണ് അഴസാന ഓവറില്‍ ചഹറിനെ പരമാവധി ക്രൂശിച്ചത്. അവസാന ഓവറില്‍ മില്ലര്‍ കൂറ്റന്‍ സിക്‌സടിച്ചപ്പോള്‍ ദയനീയമായി കൈ കൂപ്പുന്ന രോഹിത് ശര്‍മയെയാണ് ആരാധകര്‍ കണ്ടത്. 'ദയവ് ചെയ്ത് ഇങ്ങനെ അടിക്കരുത്' എന്ന ഭാവത്തിലായിരുന്നു രോഹിത് ശര്‍മ അപ്പോള്‍. 
 
അടുത്ത ലേഖനം
അസ്ഥാനത്തു പന്ത് കൊണ്ടു, വേദന കൊണ്ട് പുളഞ്ഞ് ഡി കോക്ക്; അതിനിടയിലും തമാശ പറഞ്ഞ് റിഷഭ് പന്ത് (വീഡിയോ)