കോലി സെഞ്ചുറിയടിച്ചപ്പോൾ ഏഷ്യാകപ്പ് കൈവിട്ടത് തന്നെ അവർ മറന്നു: ഇന്ത്യൻ മാധ്യമങ്ങളെ പരിഹസിച്ച് റമീസ് രാജ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (16:34 IST)
ഇന്ത്യൻ ആരാധകരെയും മാധ്യമങ്ങളെയും പരിഹസിച്ച് ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജ. ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും കോലി സെഞ്ചുറി കണ്ടെത്തിയതോടെ അതെല്ലാം മാധ്യമങ്ങളും ആരാധകരും മറന്നുപോയെന്നാണ് റമീസ് രാജ പറയുന്നത്.

അതേസമയം പാക് നായകനായ ബാബർ അസമിന് നേരെ ഉയരുന്ന വിമർശനങ്ങളെ റമീസ് രാജ തള്ളികളഞ്ഞു. നമ്മൾ ഫൈനലിലെത്തി. എന്നാൽ നന്നായി കളിക്കാനായില്ല. അതൊരു മോശം ദിവസം എന്നത് മനസിലാക്കാവുന്നതാണ്. റമീസ് രാജ പറഞ്ഞു. ഇന്ത്യ ഫൈനലിൽ എത്താത്തതിൽ വലിയ വിമർശനം ഉയരേണ്ടതായിരുന്നു എന്നാൽ കോലി അഫ്ഗാനെതിരെ ഒരു സെഞ്ചുറി നേടിയതോടെ അവരുടെ മാധ്യമങ്ങളും ആരാധകരും അതെല്ലാം മറന്നു. നമ്മൾ അങ്ങനെ ചെയ്യുമോ?

ബാബർ സെഞ്ചുറി നേടിയാൽ സ്ട്രൈക്ക് റേറ്റ് 135 ആണെന്നും വാർണർക്ക് 147 ആണെന്നുമാകും നമ്മൾ പറയുക റമീസ് രാജ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :