അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജത് പാട്ടീദാറും രാഹുൽ ത്രിപാഠിയും, സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം ഇന്ന്

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (13:03 IST)
സൗത്താഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗ വേദിയാകുന്ന ആദ്യ ഏകദിനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30ന് ആരംഭിക്കും.ശിഖർ ധവാനാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ രജത് പാട്ടീദാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കും.

ഈ വർഷം ഐപിഎല്ലിൽ മികവ് കാണിച്ചതിന് പിന്നാലെയാണ് രജത് പാട്ടീദാർ ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടിയത്. ഇരുപത്തിയൊമ്പതാം വയസിലാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഐപിഎല്ലിലെ മിന്നും ഫോം ആദ്യന്തര ക്രിക്കറ്റിലും തുടർന്നതാണ് രജതിന് ഗുണമായത്. രജത്തിന് പകരം രാഹുൽ ത്രിപാഠിയെ ടീമിൽ ഉൾപ്പെടുത്തുമോ എന്നതും വ്യക്തമല്ല.

ഫോമിൽ നിൽക്കുന്ന ശുഭ്മാൻ ഗില്ലും ശിഖർ ധവാനും ഓപ്പൺ ചെയ്യാനാണ് സാധ്യത. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തന്നെ ടീമിൽ ഇടം നേടിയേക്കും. ദീപക് ചഹർ,ശാർദൂൽ ഠാക്കൂർ,മുഹമ്മദ് സിറാജ് എന്നിവരാകും ഇന്ത്യൻ പേസ് നിരയെ നയിക്കുക. ബുമ്രയുടെ പകരക്കാരനെ ഇനിയും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പരമ്പരയിലെ മികച്ച പ്രകടനം പേസർമാർക്ക് ലോകകപ്പിൽ സ്ഥാനം നേടാൻ നിർണായകമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :