ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ കളത്തിലിറക്കുക അഞ്ച് ബൗളര്‍മാരെ, പ്രധാന തന്ത്രം ഇങ്ങനെ

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 6 ജൂണ്‍ 2021 (16:29 IST)

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരീക്ഷിക്കുക 6+5 നയം. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ആയിരിക്കും ബൗളിങ് ആക്രമണത്തിനു കരുത്ത് പകരുക. അശ്വിനും ജഡേജയും ആയിരിക്കും സ്പിന്നര്‍മാരായി ടീമിലുണ്ടാകുക. ഇരുവരുടെയും ബാറ്റിങ് മികവ് കൂടി പരിഗണിച്ചായിരിക്കും അന്തിമ ഇലവനില്‍ ഇവര്‍ക്ക് സ്ഥാനം നല്‍കുക. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പന്തെറിയാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും പേസ് നിരയില്‍. മൊഹമ്മദ് സിറാജിന് അവസരം ലഭിച്ചേക്കില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആറാമനായി ബാറ്റിങ്ങിനിറങ്ങും. ഏഴ്, എട്ട് നമ്പറുകളില്‍ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ഇറങ്ങും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :