ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: കിവീസിന്റെ ചിറകരിയുമോ ഇന്ത്യ?

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (12:15 IST)

പ്രഥമ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യയും ന്യുസിലന്‍ഡും. ജൂണ്‍ 18 മുതല്‍ 22 വരെയാണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കും.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പോയി കെട്ടുകെട്ടിച്ചു, ഇംഗ്ലണ്ടിനെ ഇന്ത്യയില്‍ വീഴ്ത്തി, ബാറ്റിങ്ങിലും ബോളിങ്ങിലും താരങ്ങള്‍ മികവ് പുലര്‍ത്തുന്നു, ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളില്‍ ന്യുസിലന്‍ഡിനേക്കാള്‍ ആധിപത്യം...ഇതൊക്കെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പിന്നീട് കളിക്കാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്നറിയില്ല. എങ്കിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കോലിയും സംഘവും.

മറുവശത്ത് ന്യുസിലന്‍ഡ് ജീവന്‍മരണ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചശേഷമായിരിക്കും ന്യുസിലന്‍ഡ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ എത്തുക. ഇത് കിവീസിന് ആത്മവിശ്വാസം പകരും. നേരത്തെ വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര നേടിയതും ന്യുസിലന്‍ഡിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :