വിവാദങ്ങളോട് പോകാന്‍ പറ ! പ്രാക്ടീസ് സെഷനില്‍ ഒരുമിച്ച് കളിച്ച് ദ്രാവിഡും കോലിയും; പരാതിയുമായി അശ്വിന്‍ (വീഡിയോ)

രേണുക വേണു| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (14:40 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ബിസിസിഐ പ്രാക്ടീസ് സെഷന്‍ വീഡിയോ പങ്കുവച്ചു. രസകരമായ വീഡിയോയാണ് ബിസിസിഐ പങ്കുവച്ചിരിക്കുന്നത്. രണ്ട് ടീമുകളായി തിരിഞ്ഞ് വിവിധ തരം കളികളില്‍ ഏര്‍പ്പെടുന്ന താരങ്ങളെ വീഡിയോയില്‍ കാണാം. ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് വീഡിയോയില്‍ ശ്രദ്ധാകേന്ദ്രം. ഇരുവരും കളിക്കിടെ സൗഹൃദം പങ്കിടുന്ന രംഗങ്ങളെല്ലാം ഏറെ ഹൃദ്യമാണ്. ദ്രാവിഡും കോലിയും തമ്മില്‍ വിയോജിപ്പുകളുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കളിക്കിടെ ഗൗരവത്തില്‍ പരാതി പറയുന്ന അശ്വിനേയും വീഡിയോയില്‍ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :