അനുബന്ധ വാര്‍ത്തകള്‍
- ഒന്നോ രണ്ടോ കളിയില്‍ അവസരം കൊടുക്കും; ശിഖര്‍ ധവാന്റെ വിരമിക്കല്‍ സൂചനയുമായി ബിസിസിഐ
- തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആയേഷയെ ശിഖര്‍ ധവാന് വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന്; ഒന്നിച്ച് താമസിച്ചത് ഒന്‍പത് വര്‍ഷം, ഒടുവില്‍ വിവാഹമോചനം
- ധവാനും റബാദയും ലേലത്തില്‍ പോകും, പൃഥ്വി ഷായെ നിലനിര്‍ത്താന്‍ ഡല്‍ഹി; രാജസ്ഥാന് നായകനായി സഞ്ജു തുടരും, രോഹിത്തും ബുംറയും മുംബൈയില്‍ തന്നെ
- ശിഖര്‍ ധവാനെ ടീമിലെടുക്കാന്‍ കോലി വാദിച്ചു, നാടകീയ രംഗങ്ങള്‍; ഒടുവില്‍ ബിസിസിഐ വഴങ്ങി !
- ശിഖര്‍ ധവാന്റെ കരിയര്‍ അസ്തമിക്കുന്നു ! വിരമിക്കല്‍ ഉടനെന്ന് സൂചന
മോശം ഫോം തുടരുന്ന ശിഖര്‍ ധവാനെ ഒഴിവാക്കാന്‍ ഇന്ത്യ
വിജയ് ഹസാരെ ട്രോഫിയില്‍ മോശം ഫോം തുടരുന്ന ശിഖര്‍ ധവാനെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് വിജയ് ഹസാരെ ട്രോഫിയില്‍ ധവാന്‍ നേടിയിരിക്കുന്നത്. ധവാന് ഇനിയും അവസരം നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം.
ധവാന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ അവസരം നല്‍കുന്ന കാര്യം ബിസിസിഐ ആലോചിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിഖര്‍ ധവാന്‍ ഇനി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശിഖര്‍ ധവാന് അവസാന അവസരം നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ശിഖര്‍ ധവാനെ കുറിച്ച് പറയുകയാണെങ്കില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരു ലാസ്റ്റ് ചാന്‍സ് കൊടുത്തേക്കും. അദ്ദേഹത്തെ ടീമില്‍ എടുക്കുകയും ഒന്നോ രണ്ടോ ഏകദിനങ്ങള്‍ കൂടി കളിക്കാന്‍ അവസരം നല്‍കുകയും ചെയ്യും,' പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള അവസരമെന്ന നിലയിലാണ് ഒന്നോ രണ്ടോ ഏകദിനങ്ങള്‍ കളിക്കാന്‍ ശിഖര്‍ ധവാന് ബിസിസിഐ സാധ്യതയൊരുക്കുന്നത്.
അതേസമയം, ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരിക്കും ശിഖര്‍ ധവാന്‍. ഇന്ത്യയ്ക്കായി 145 ഏകദിനങ്ങളില്‍ നിന്ന് 45.55 ശരാശരിയില്‍ 6,105 റണ്‍സും 66 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 28.18 ശരാശരിയില്‍ 1,719 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്. 34 ടെസ്റ്റുകള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയിലാണ് 2,315 റണ്‍സ് നേടിയിരിക്കുന്നത്.