രോഗികളുടെ എണ്ണം കൂടുന്നു; ഒമിക്രോണ്‍ ആശങ്കയില്‍ രാജ്യം, കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം

രേണുക വേണു| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (08:12 IST)

ഒമിക്രോണ്‍ വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്ഥിതിഗതികള്‍ രൂക്ഷമാകാനാണ് സാധ്യത. രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. എന്നാല്‍, യു.കെ.യിലും മറ്റും കോവിഡ് കേസുകള്‍ ഉയരുന്നതുവെച്ച് വിലയിരുത്തുമ്പോള്‍ ഇവിടെയും അതിവേഗം പടരാനും കേസുകള്‍ കൂടാനും സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍, കൂടിച്ചേരലുകള്‍, ആഘോഷങ്ങള്‍ എന്നിവ കഴിയുന്നതും ഒഴിവാക്കണമെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും നിതി ആയോഗ് അംഗം ഡോ. വി.കെ. പോളും ആവശ്യപ്പെട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :