ലണ്ടന്‍|
jibin|
Last Modified ബുധന്‍, 7 ജൂണ്‍ 2017 (15:27 IST)
ആരാധകരുടെ പ്രീയതാരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മാഹേന്ദ്ര സിംഗ് ധോണി. അദ്ദേഹത്തെ വിമര്‍ശിച്ചു അനുകൂലിച്ചും ആരാധകരും മുന്‍ കാല ക്രിക്കറ്റ് താരങ്ങളും രംഗത്തുണ്ട്. അദ്ദേഹത്തിന്റെ മോശം ഫോമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ഒരു കാലത്ത് ധോണിക്കെതിരെ ബോള്‍ ചെയ്യുക എന്നത് ബോളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അക്കാലത്തും ഒരു ബോളറെ ഭയത്തോടെയാണ് നേരിട്ടതെന്നാണ് ധോണി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ വിരാട് കോഹ്‌ലി ഫൗണ്ടേഷന്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ എല്ലാ ഫാസ്‌റ്റ് ബോളര്‍മാരെയും നേരിടുക എന്നത് വിഷമകരമാണെങ്കിലും മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്‌ബ് അക്തറെ നേരിടാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു. അദ്ദേഹം ഒരേ രീതിയില്‍ പന്ത് എറിയാറില്ല. ചിലപ്പോള്‍ യോര്‍ക്കര്‍ അല്ലെങ്കില്‍ ബൗണ്‍സറോ ബീമറോ. അങ്ങനെ പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് അക്തര്‍ പന്ത് എറിയുന്നത്. അതിനാല്‍ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്നു ” - എന്നും ധോണി വ്യക്തമാക്കി.
ബാറ്റ്സ്‌മാന്‍മാരെ ഭയത്തിലാഴ്‌ത്തുന്ന ബോളറായിരുന്നു അക്തര്‍. പല ലോകോത്തര ബാറ്റ്‌സ്‌മാന്മാരും അദ്ദേഹത്തിന് മുമ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും വീരേന്ദ്രര്‍ സെവാഗും അദ്ദേഹത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തിരുന്നു.