അഭിറാം മനോഹർ|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (12:11 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും
വിരമിക്കൽ പ്രഖ്യാപിച്ച റോസ് ടെയ്‌ലറിന് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ്. ടെയ്‌ലര്‍ ലോകോത്തര താരമാണെന്നും അദ്ദേഹത്തിനൊപ്പം കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
ടെയ്‌ലർ ലോകോത്തര താരമാണ്. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹത്തിനൊപ്പം ഏറെ കൂട്ടുക്കെട്ടുകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലടക്കമുള്ള അവിസ്മരണീയ നിമിഷങ്ങള്‍ ടെയിലര്‍ക്കൊപ്പം പങ്കിടാനായി. കെയ്‌ൻ വില്യംസൺ പറഞ്ഞു.
2006ൽ ന്യൂസിലൻഡ് ടീമിൽ അരങ്ങേറ്റം കുറിച്ച ടെയ്‌ലർ ന്യൂസിലൻഡ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. ന്യൂസിലന്റിന് വേണ്ടി ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളതും ടെയ്‌ലറാണ്. 110 ടെസ്റ്റ് മത്സരവും 233 ഏകദിനവും 102 ട്വന്റി20 മത്സരങ്ങളുമാണ് ടെയ്‌ലർ ന്യൂസിലൻഡിനായി പാഡ് കെട്ടിയത്.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 18,074 റണ്‍സും അടിച്ചുകൂട്ടി.110 ടെസ്റ്റുകളില്‍ നിന്ന് 44.36 ശരാശരിയില്‍ 7585 റണ്‍സെടുത്ത ടെയ്‌ലര്‍ 19 സെഞ്ചുറികള്‍ നേടി. 290 ആണ് ഉയര്‍ന്ന സ്‌കോര്‍.233 ഏകദിനങ്ങള്‍ കളിച്ച ടെയ്‌ലര്‍ 48.18 ശരാശരിയില്‍ 8576 റണ്‍സെടുത്തിട്ടുണ്ട്. 21 സെഞ്ചുറികളും നേടി.ന്യൂസീലന്‍ഡിനുവേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയതും ടെയ്‌ലറാണ്. 181 ആണ് ഉയര്‍ന്ന സ്‌കോര്‍. 102 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1909 റണ്‍സും ടെയ്‌ലർ നേടി.