അനുബന്ധ വാര്‍ത്തകള്‍
- Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ
- U19 Worldcup Finals : ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ കൗമാരപ്പട; ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടം ഇന്ന്
- Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി
- വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്
- ഇന്ത്യയെ നിസാരമായി കാണരുത്, ജയിക്കണമെങ്കിൽ മികച്ച പ്രകടനം തന്നെ നടത്തണം, ഇംഗ്ലണ്ട് വനിതാ ടീമിന് ഉപദേശവുമായി നാസർ ഹുസൈൻ
T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?
മാർച്ച് നാല് ബുധനാഴ്ചയാണ് ഒന്നാം സെമി
India
T20 World Cup Semi Finals: സൂപ്പർ എട്ട് മത്സരങ്ങൾ പൂർത്തിയായതോടെ ട്വന്റി 20 ലോകകപ്പ് സെമി ഫൈനൽ ലൈനപ്പായി. ഒന്നാം സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. രണ്ടാം സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യക്ക് എതിരാളികൾ.
മാർച്ച് നാല് ബുധനാഴ്ചയാണ് ഒന്നാം സെമി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ആതിഥേയത്വം വഹിക്കും. മാർച്ച് അഞ്ച് വ്യാഴാഴ്ച രണ്ടാം സെമി നടക്കും. മുംബൈയിലെ വാങ്കഡെയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പോര്.
ലോകകപ്പിൽ വീണ്ടും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും രണ്ടാം സെമിയിൽ ഇന്ത്യയും ജയിച്ചാൽ 2024 ട്വന്റി 20 ലോകകപ്പ് ഫൈനൽ ആവർത്തിക്കും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.