കൊൽക്കത്ത|
jibin|
Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (19:31 IST)
ട്വന്റി-20 ലോകകപ്പ് കിരീടം ആർക്കെന്ന് തീരുമാനിക്കുന്ന ആവേശപ്പോരിൽ ഇംഗ്ലണ്ടിനെതിരെ വെസ്‌റ്റ്
ഇൻഡീസിന് തകർപ്പൻ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുബോള്‍ 6 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ പതറുകയാണ് ഇംഗ്ലീഷ് നിര. ജോസ് ബട്‌ലറും (8*), ജോ റൂട്ടുമാണ് (21*) ക്രീസില്‍.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച വെസ്റ്റ് ഇൻഡീസ് എട്ടു റൺസിനിടെ ഇംഗ്ലീഷ് ഓപ്പണർമാർ ഇരുവരെയും വീഴ്ത്തി മൽസരത്തിൽ മേധാവിത്തം നേടി. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് വഴിയൊരുക്കിയ ജേസൺ റോയി (0), അലക്സ് ഹെയ്‌ൽസ് (1) എന്നിവരാണ് പുറത്തായത്. ജേസൺ റോയിയെ ബോളിങ്ങിന് തുടക്കമിട്ട സാമുവൽ ബദ്രി വീഴ്ത്തിയപ്പോൾ ഹെയ്‌ൽസിനെ റസലിന്റെ പന്തിൽ ബദ്രിതന്നെ ക്യാച്ചെടുത്ത് പുറത്താക്കി.
തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷയും നായകന്‍ ഇയാന്‍ മോര്‍ഗനില്‍ ആയിരുന്നു. എന്നാല്‍, അഞ്ചാം ഓവറില്‍ ബദ്രി അദ്ദേഹത്തെ കൂടാരത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു.