അനുബന്ധ വാര്‍ത്തകള്‍
- ക്യാപ്റ്റനായതുകൊണ്ട് ആരും മിണ്ടാത്തതാണ് ! രാഹുലിനേക്കാള്‍ മോശം ഫോമില്‍ രോഹിത് ശര്‍മ; ഇനിയെങ്കിലും തിളങ്ങുമോ?
- ഇന്ത്യ ഇപ്പോഴും സെമിയില്‍ എത്തിയിട്ടില്ല ! ട്വിസ്റ്റിന് സാധ്യത; അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താകും
- ശ്രീലങ്കേ രക്ഷിക്കണേ...! പ്രാര്‍ത്ഥിച്ച് ഓസ്ട്രേലിയ; മഴ പെയ്താല്‍ ഇംഗ്ലണ്ടിന് പണി
- T 20 World Cup, India vs Bangladesh Predicted 11: അടിമുടി മാറ്റങ്ങളോടെ ഇന്ത്യ, ജയിച്ചില്ലെങ്കില്‍ സെമി കാണാതെ പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്
- India vs Bangladesh T 20 World Cup Match: ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം, വഴി മുടക്കുമോ ബംഗ്ലാദേശ്?
T 20 World Cup, Semi Final Match: ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം
ന്യൂസിലന്‍ഡും പാക്കിസ്ഥാനുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക
T 20 World Cup, Semi Final Match: ട്വന്റി 20 ലോകകപ്പില്‍ ഇനി ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍. രണ്ട് സെമി ഫൈനലുകളും ഒരു ഫൈനലും. രണ്ട് ജയത്തിന് അപ്പുറം ഒരു ടീം കിരീടം നേടും. ന്യൂസിലന്‍ഡ്, ഇന്ത്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് സെമി ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്.
ന്യൂസിലന്‍ഡും പാക്കിസ്ഥാനുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. നവംബര്‍ 9 ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
നവംബര്‍ 10 വ്യാഴാഴ്ചയാണ് രണ്ടാം സെമി ഫൈനല്‍. ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. അഡ് ലെയ്ഡ് ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ മത്സരം ആരംഭിക്കും.
സെമി ഫൈനലില്‍ ജയിക്കുന്ന ടീമുകള്‍ കലാശ പോരാട്ടത്തില്‍ നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30 ന് തന്നെയാണ് ഫൈനല്‍ ആരംഭിക്കുക.