ഇന്ത്യ ഇപ്പോഴും സെമിയില്‍ എത്തിയിട്ടില്ല ! ട്വിസ്റ്റിന് സാധ്യത; അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താകും

നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്

രേണുക വേണു| Last Modified ശനി, 5 നവം‌ബര്‍ 2022 (10:01 IST)

ഗ്രൂപ്പ് രണ്ടില്‍ ആറ് പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഒരു കളി കൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സിംബാബ്വെയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഇപ്പോഴും ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടില്ല !

നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. +1.441 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. അടുത്ത കളി ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ഏഴാകും.

മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് നാല് കളികളില്‍ നിന്ന് നാല് പോയിന്റാണ് ഉള്ളത്. നെറ്റ് റണ്‍റേറ്റ് +1.117 ആണ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് +0.730 ആണ് നെറ്റ് റണ്‍റേറ്റ്. ദക്ഷിണാഫ്രിക്കയ്ക്കും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്.

ശേഷിക്കുന്ന മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ജയിക്കുകയും ഇന്ത്യ സിംബാബ്വെയോട് തോല്‍ക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കഷ്ടത്തിലാകും. സിംബാബ്വെയോട് തോറ്റാല്‍ ഇന്ത്യ ലോകകപ്പ് സെമി കാണാതെ പുറത്താകാന്‍ സാധ്യത കൂടുതലാണ്. കാരണം മറ്റ് ദക്ഷിണാഫ്രിക്കയ്ക്കും പാക്കിസ്ഥാനും ഇന്ത്യയേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :