ക്യാപ്റ്റനായതുകൊണ്ട് ആരും മിണ്ടാത്തതാണ് ! രാഹുലിനേക്കാള്‍ മോശം ഫോമില്‍ രോഹിത് ശര്‍മ; ഇനിയെങ്കിലും തിളങ്ങുമോ?

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയെങ്കിലും അത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല

രേണുക വേണു| Last Modified ശനി, 5 നവം‌ബര്‍ 2022 (12:59 IST)

മോശം ഫോമിന്റെ പേരില്‍ കെ.എല്‍.രാഹുലിനെയാണ് എല്ലാവരും പഴിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ എല്ലാ വിരലുകളും ചൂണ്ടേടത് നായകന്‍ രോഹിത് ശര്‍മയിലേക്കാണ്. പ്രതാപകാലത്തിന്റെ പതുകി ഫോം പോലും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഇപ്പോള്‍ കാണുന്നില്ല. ട്വന്റി 20 ലോകകപ്പിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 74 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം ! ശരാശരി 18.50, സ്‌ട്രൈക്ക് റേറ്റ് 108.82.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയെങ്കിലും അത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. നാല് ഇന്നിങ്‌സില്‍ രണ്ട് തവണ രണ്ടക്കം കാണാതെ രോഹിത് പുറത്തായിട്ടുണ്ട്. അലസമായ ഷോട്ടുകള്‍ കളിച്ചാണ് രോഹിത് ഔട്ടാകുന്നത് എന്ന കാര്യം കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്.

രോഹിത് പഴയ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള വമ്പന്‍ ടീമുകള്‍ക്കെതിരെ രോഹിത്തിനെ പോലൊരു ബാറ്റര്‍ ഫോമിലെത്തേണ്ടത് അത്യാവശ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :