ഇന്ത്യ ഇപ്പോഴും സെമി ഉറപ്പിച്ചിട്ടില്ല, പാകിസ്ഥാനും നേരിയ സാധ്യത: ഗ്രൂപ്പ് ഒന്നിലെ സൂപ്പർ 12 പോരാട്ടങ്ങൾ സൂപ്പർ ഫിനിഷിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (20:19 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ 12 പോരാട്ടങ്ങൾക്ക് അവസാനമാകുമ്പോൾ ആരെല്ലാമാകും സെമിയിലെത്തുക എന്ന കാര്യത്തിൽ ഇപ്പോളും അനിശ്ചിതത്വം തുടരുന്നു. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളോടെയാകും സെമി ലൈനപ്പിനെ പറ്റിയുള്ള ചിത്രം പൂർണ്ണമായും ലഭിക്കുക.

സൂപ്പർ 12ലെ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ പാകിസ്ഥാന് പോലും ഇപ്പോഴും സെമിയിലെത്താൻ ചെറിയ സാധ്യത മുന്നിലുണ്ട്. നെതർലൻഡ്സിനോടും ദക്ഷിണാഫ്രിക്കയോടും നേടിയ വിജയമാണ് പാകിസ്ഥാന് സാധ്യത നൽകുന്നത്. ഗ്രൂപ്പ് 12ലെ അവസാനമത്സരത്തിൽ ബംഗ്ലാദേശാണ് പാകിസ്ഥാൻ്റെ എതിരാളികൾ.

ഈ മത്സരത്തിൽ ജയിക്കുകയും ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് വീഴ്ത്തുകയോ സിംബാബ്‌വെയോട് പരാജയപ്പെടുകയോ ചെയ്താൽ പാകിസ്ഥാന് സെമി സാധ്യത തെളിയും. അതേസമയം ഈ മത്സരങ്ങൾ വിജയിക്കാനായാൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് മുന്നേറും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :