ഓസീസിനെ വിറപ്പിച്ചുകൊണ്ട് കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം ഓസീസിന് നിർണായകം

അഭിറാം മനോഹർ| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (18:15 IST)
ടി20 ലോകകപ്പിലെ നിർണായകപോരാട്ടത്തിൽ അഫ്ഗാനെതിരെ ഓസീസിന് വിജയം. ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന അവസാന പന്ത് വരെ പോരാടിയാണ് അടിയറവ് പറഞ്ഞത്. അവസാന ഓവറിൽ വിജയിക്കാൻ 21 റൺസ് വേണ്ടിയിരുന്ന അഫ്ഗാനായി റാഷിദ് ഖാന് 16 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

വെറും 23 പന്തിൽ നിന്നും 4 സിക്സും 3 ഫോറുമടക്കം 48 റൺസുമായി തകർത്തടിച്ച ഓസീസ് ആരാധകരുടെയും താരങ്ങളുടെയും മനസിൽ തീ കോരിയിട്ടുകൊണ്ടാണ് തകർത്തടിച്ചത്. ഓസീസ് വിജയിച്ചതോടെ സെമി കാണാതെ ശ്രീലങ്ക പുറത്തായി. നാളെ നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഓസീസ് ടൂർണമെൻ്റിൽ പുറത്താകും. ശ്രീലങ്ക വിജയിച്ചാൽ സെമിയിൽ ഓസ്ട്രേലിയ ഇടം പിടിക്കും. ന്യൂസിലൻഡ് നേരത്തെ ഗ്രൂപ്പിൽ നിന്നും സെമി ഉറപ്പാക്കിയിരുന്നു.

168 റൺസ് പിന്തുടർന്ന അഫ്ഗാനായി 17 പന്തിൽ നിന്നും 30 റൺസുമായി ഓപ്പണർ റഹ്മാനുള്ള ഗുർബാസ് മികച്ച തുടക്കമാണ് നൽകിയത്.എന്നാൽ താരത്തിന് ശേഷമെത്തിയ ആർക്കും മികച്ച സ്കോർ നേടാനായില്ല. എന്നാൽ ഏഴാം വിക്കറ്റിൽ ദാർവിഷ് റസൂലിനെ കൂട്ടുപിടിച്ച് റാഷിദ് ഖാൻ തകർത്തടിച്ചതോടെ ഓസീസിൻ്റെ നെഞ്ചിടിപ്പേറി. അവസാനനിമിഷം വറെ റാഷിദ് പൊരുതി നോക്കിയെങ്കിലും അഫ്ഗാൻ പ്രതീക്ഷ 4 റൺസ് അകലെ അസ്തമിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :