1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India will win WTC and champions trophy says jay shah

ലോകകപ്പ് നേടി, ഇനി ലക്ഷ്യം ചാമ്പ്യൻസ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പും: ജയ് ഷാ

India into World Cup FInal
ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യ കൂടുതല്‍ കിരീടനേട്ടങ്ങള്‍ ലക്ഷ്യമിടുന്നതായി വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. എല്ലാ കിരീടനേട്ടങ്ങളും നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടുമെന്നും ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
 
അടുത്ത ഐസിസി ടൂര്‍ണമെന്റ് ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇന്ത്യ മുന്‍പ് ഒരു തവണ 2013ല്‍ മാത്രമാണ് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിട്ടുള്ളത്. അത് 2013ല്‍ ആയിരുന്നു. ഇത്തവണ പാകിസ്ഥാനാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. 2017ല്‍ ഒടുവില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ഇതിനുള്ള പ്രതികാരം പാക് മണ്ണില്‍ വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.
അടുത്ത ലേഖനം
Sanju Samson: സിംബാബ്വെ പര്യടനം: സഞ്ജുവിനു പകരം മറ്റൊരു താരം ടീമില്‍ !