വേണ്ടത് വെറും 12 റൺസ്, ധോനിയുടെ റെക്കോർഡ് ലക്ഷ്യമിട്ട് സൂര്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (14:14 IST)
ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം മത്സരം നടക്കാനിരിക്കെ റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 3 സിക്‌സറുകള്‍ നേടാനായാല്‍ ടി20യില്‍ 100 സീക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം സൂര്യയുടെ പേരിലാകും. ഇതോടെ 99 സിക്‌സുകള്‍ നേടിയ കെ എല്‍ രാഹുലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സൂര്യകുമാറിനാകും. 182 സിക്‌സുമായി രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയ്ക്ക് 117 സിക്‌സുകളാണ് സ്വന്തം പേരിലുള്ളത്.

അതേസമയം 28 ടി20 എവേ മത്സരങ്ങളില്‍ നിന്നും 936 സ്വന്തം പേരിലുള്ള സൂര്യകുമാര്‍ യാദവിന് വെറും 12 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ഇതിഹാസതാരമായ എം എസ് ധോനിയെ മറികടക്കുന്നതിന് ആവശ്യമായുള്ളത്. 65 എവേ മത്സരങ്ങളില്‍ നിന്നും 947 റണ്‍സാണ് ധോനി നേടിയിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 12 റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ നേട്ടം മറികടക്കാന്‍ സൂര്യയ്ക്ക് സാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :