'എനിക്ക് ആ അഭിപ്രായമല്ല'; ഹാര്‍ദിക്ക് പാണ്ഡ്യയെ തള്ളി സൂര്യകുമാര്‍ യാദവ്

ട്വന്റി 20 ക്ക് അനുയോജ്യമായ വിക്കറ്റ് അല്ലായിരുന്നു ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയതെന്നാണ് ഹാര്‍ദിക്ക് പാണ്ഡ്യയുടെ വിമര്‍ശനം

രേണുക വേണു| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (08:27 IST)

ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം നടന്ന വേദി വിവാദങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സ്പിന്‍ ബൗളര്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന ലഖ്‌നൗവിലെ പിച്ചില്‍ ചെറിയ സ്‌കോര്‍ മാത്രമാണ് പിറന്നത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമല്ലാത്ത പിച്ചാണെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക്ക് പാണ്ഡ്യ പറഞ്ഞിരുന്നു.

ട്വന്റി 20 ക്ക് അനുയോജ്യമായ വിക്കറ്റ് അല്ലായിരുന്നു ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയതെന്നാണ് ഹാര്‍ദിക്ക് പാണ്ഡ്യയുടെ വിമര്‍ശനം. ക്യൂറേറ്റര്‍മാര്‍ പിച്ച് ഉണ്ടാക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ ബോധവാന്‍മാരായിരിക്കണമെന്നും പാണ്ഡ്യ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ നായകന്റെ വാദങ്ങളെ തള്ളി ഉപനായകന്‍ സൂര്യകുമാര്‍ യാദവ് രംഗത്തെത്തി. ഏത് ഗ്രൗണ്ടിലാണ് നിങ്ങള്‍ കളിക്കുന്നത് എന്നത് പ്രസക്തമല്ല. ഏത് സാഹചര്യത്തിലാണെങ്കിലും കളിക്കാന്‍ തയ്യാറായിരിക്കണം. ഇത്തരം കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കളിക്കാന്‍ നമുക്ക് സാധിക്കണം. ഒരു വെല്ലുവിളിയായി ഇതിനെ കണ്ട് കളിക്കുകയാണ് വേണ്ടതെന്നും സൂര്യ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :