മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യക്ക് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും 17 ഏകദിനങ്ങളും ഒന്‍പത് ട്വന്റി 20 മത്സരങ്ങളുമാണ് മുരളി വിജയ് കളിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 31 ജനുവരി 2023 (09:58 IST)

മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്തെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മുരളി വിജയ് പറഞ്ഞു. 2018 ല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് മുരളി വിജയ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്.

ഇന്ത്യക്ക് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും 17 ഏകദിനങ്ങളും ഒന്‍പത് ട്വന്റി 20 മത്സരങ്ങളുമാണ് മുരളി വിജയ് കളിച്ചിരിക്കുന്നത്. 12 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും അടക്കം 3982 റണ്‍സാണ് ടെസ്റ്റില്‍ മുരളി വിജയ് നേടിയിരിക്കുന്നത്. ഏകദിനത്തില്‍ 339 റണ്‍സും ട്വന്റി 20 യില്‍ 169 റണ്‍സും നേടിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :