ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്: കോലിയുടെ റെക്കോഡ് തകർക്കാൻ മാർട്ടിൻ ഗപ്‌റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (18:41 IST)
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കുമ്പോൾ വിരാട് കോലിയുടെ റെക്കോഡിൽ കണ്ണുവെച്ച് കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ. രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ റൺസെന്ന് വിരാട് കോലിയുടെ റെക്കോഡ് തകർക്കാൻ ഇനി 11 റൺസ് മാത്രമാണ് ഗപ്‌റ്റിലിന് ആവശ്യമുള്ളത്.

ജയ്‌പൂരിലെ ആദ്യ ടി20യില്‍ 42 പന്തില്‍ 70 റണ്‍സെടുത്ത് തകർപ്പൻ ഫോമിലാണ് കിവി ഓപ്പണർ. 95 മത്സരങ്ങളില്‍ 3227 റൺസാണ് കോലിയ്ക്കുള്ളത്. രണ്ടാമതുള്ള മാര്‍ട്ടിന് ഗുപ്റ്റിലിന് 110 മത്സരങ്ങളില്‍ 3217 റണ്‍സാണുഌഅത്.
117 മത്സരങ്ങളില്‍ 3086 റണ്‍സുമായി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.

റാഞ്ചിയിൽ വൈകിട്ട് ഏഴിനാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 ആരംഭിക്കുക. ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മുഴുവൻ സമയ നായകനെന്ന നിലയിൽ രോഹിത് ശർമയുടെ ആദ്യ പരമ്പരയാണീത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :