'ഇതൊരു സ്വപ്‌നമാണോ എന്ന് എനിക്ക് തോന്നി'; ട്വന്റി 20 യിലെ ഉപനായകസ്ഥാനം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് സൂര്യകുമാര്‍ യാദവ്

രേണുക വേണു| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:53 IST)

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയിലെ ഉപനായകസ്ഥാനം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് സൂര്യകുമാര്‍ യാദവ്. ഇങ്ങനെയൊരു നേട്ടം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സൂര്യ പറഞ്ഞു.

' ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവസാന വര്‍ഷം പരിഗണിച്ചാല്‍ എനിക്കുള്ള നേട്ടമായാണ് ഞാന്‍ ഇതിനെ കാണുന്നത്. വളരെ മഹത്തായ നേട്ടമായി ഞാന്‍ ഇതിനെ കാണുന്നു, മുന്നിലേക്ക് നോക്കുന്നു. ഇതൊരു സ്വപ്‌നമാണോ എന്ന് ഞാന്‍ കണ്ണുകളടച്ച് ആലോചിച്ചു. എന്തായാലും വളരെ നല്ലതായി ഇത് തോന്നുന്നു,'

' ഒരു സ്വപ്‌നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പക്ഷേ കഴിഞ്ഞ കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഇത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിത്ത് കുഴിച്ചിട്ടത് പോലെയാണ് അത്. ഇപ്പോള്‍ ആ മരം വളര്‍ന്നുവലുതായിരിക്കുന്നു. ഞാനതില്‍ നിന്ന് പഴങ്ങള്‍ ഭക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എത്രകാലം ഇത് തുടരാന്‍ സാധിക്കും അത്രയും നാള്‍ ഇതിനായി ഞാന്‍ പരിശ്രമിക്കും,' സൂര്യകുമാര്‍ യാദവ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :