1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Newzealand series laxman will take charge as Team coach

ന്യൂസിലൻഡ് പര്യടനത്തിൽ ദ്രാവിഡിന് വിശ്രമം, ലക്ഷ്മൺ ഇന്ത്യൻ ടീം പരിശീലകൻ

VVS Laxman
ന്യൂസിലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീം പരിശീലകനാകും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചാണ് ലക്ഷ്മണെ ന്യൂസിലൻഡിലേക്കയക്കുക. മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. ഈ മാസം 18നാണ് പര്യടനം ആരംഭിക്കുക.
 
നായകൻ രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ തുടങ്ങിയ താരങ്ങളെല്ലാം തന്നെ പരമ്പരയിൽ വിശ്രമത്തിലാണ്.  മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ന്യൂസീലൻഡിലേക്ക് തിരിക്കും. നേരത്തെ സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്മൺ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു.
 
അടുത്ത ലേഖനം
ബൈലാറ്ററൽ സീരീസുകൾ തൂത്തുവാരും, ഐസിസി ടൂർണമെൻ്റുകളിൽ മുട്ടിടിക്കും, ഇത് ഇന്ത്യൻ സ്റ്റൈൽ