അഭിറാം മനോഹർ|
Last Modified വെള്ളി, 11 നവംബര്‍ 2022 (20:32 IST)
അഡലെയ്ഡിൽ നടന്ന ടി20 ലോകകപ്പ് സെമിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ വിമർശനമാണ് ഇന്ത്യൻ ടീം ഏറ്റുവാങ്ങുന്നത്. ഉടൻ തന്നെ ഇന്ത്യൻ ടീമിൽ ഒട്ടേറെ വിരമിക്കൽ തീരുമാനങ്ങളുണ്ടാകുമെന്നാണ് ടീമിൻ്റെ തോൽവിയിൽ മുൻ ഇന്ത്യൻ താരമായിരുന്ന സുനിൽ ഗവാസ്കറുടെ പ്രതികരണം.
അതേസമയം ടീമിൻ്റെ
പരാജയത്തിൽ മുൻ നായകൻ വിരാട് കോലിയേയും ഇന്ത്യൻ നായകൻ രോഹിത് ശർമയേയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായിരുന്ന ഗൗതം ഗംഭീർ. രോഹിത്തിനേക്കാളും കോലിയേക്കാളും നല്ല രീതിയിൽ സ്കോർ ചെയ്യുന്ന താരങ്ങളുണ്ട്. എന്നാൽ ഒരു ഇന്ത്യൻ ക്യാപ്റ്റനും 3 ഐസിസി കിരീടങ്ങൾ നേടാനാകുമെന്ന് താൻ കരുതുന്നില്ലെന്ന്
ഗംഭീർ പറഞ്ഞു.
എം ധോനി തൻ്റെ നായകത്വത്തിന് കീഴിൽ എല്ലാ ഐസിസി കിരീടങ്ങളും സ്വന്തമാക്കി. നാല് ഐപിഎൽ കിരീടങ്ങളും സ്വന്തമാക്കി. ലോകകപ്പിലെ ഇന്ത്യൻ തോൽവി നിരാശാജനകമാണ്. തോറ്റു എന്നതല്ല. എങ്ങനെയാണ് നിങ്ങൾ കളിച്ചത് എന്നത് നിരാശപ്പെടുത്തുന്നു. ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ ഒരു ടീമിന് എത്തിപ്പിടിക്കാവുന്ന ടോട്ടൽ ആയിരുന്നില്ല അത്. ഗംഭീർ പറഞ്ഞു. നോക്കൗട്ട് ഘട്ടങ്ങൾ വരുമ്പോൾ സമ്മർദ്ദം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയില്ല. അവരെല്ലാം അത് കൈകാര്യം ചെയ്തിട്ടുണ്ട്. ഗംഭീർ പറഞ്ഞു.