എന്റെ ടീമിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല; ടീമിന്റെ ഘടന ആരെയും ഭയപ്പെടുത്തും, ലോകത്തെവിടെയും ഞങ്ങളാണ് പുലികള്‍- ധോണി

ട്വന്റി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം ശക്തമാണ്

 ട്വന്റി-20 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , ഏഷ്യാകപ്പ് , ടീം ഇന്ത്യ
ധാക്ക| jibin| Last Modified ശനി, 5 മാര്‍ച്ച് 2016 (04:22 IST)

ട്വന്റി-20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയും ഏഷ്യാകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്‌തതിന് പിന്നാലെ ടീമിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ട്വന്റി-20
ഫോര്‍മാറ്റില്‍ ടീം ഇന്ത്യ ലോകത്ത് ഏതൊരു ടീമിനും വെല്ലുവിളിയാണ്. ഏത് സാഹചര്യത്തിലും ടീം ഇന്ത്യക്ക് മികച്ച മത്സരം കാഴ്ച്ചവെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീം ശക്തമാണ്. ലോകോത്തര ബാറ്റ്‌സ്‌മാന്മാരും ബോളര്‍മാരും നിറഞ്ഞതാണ് ഇന്ത്യന്‍ ടീം. മൂന്ന് പേസ് ബോളര്‍മാരും രണ്ട് സ്‌പിന്നര്‍മാരും ആരെയും ഭയപ്പെടുത്തുന്നതാണ്. ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരായ മത്സരം കടുപ്പമേറിയതാകും. ആ ദിവസത്തെ പ്രകടനം പോലെയാകും ജയമെന്നും ധോണി പറഞ്ഞു.

അതെസമയം ട്വന്റി-20 ഫോര്‍മാറ്റിലെ ഈ ഉറപ്പ് ഏകദിന മത്സരങ്ങള്‍ക്ക് നല്‍കാനാകില്ലെന്ന് ധോണി കൂട്ടിച്ചേര്‍ത്തു. യുഎഇയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :