ധോണിയുടെ തലയറുത്തവര്‍ എവിടെ; ബംഗ്ലാദേശ് ആരാധകര്‍ക്ക് ക്യാപ്‌റ്റന്‍ കൂളിന്റെ അപ്രതീക്ഷിത സമ്മാനം, കടുവകളുടെ നീക്കങ്ങള്‍ പാളിയത് അവസാന നിമിഷം

ബംഗ്ലാ ആരാധകരെ ഫൈനലില്‍ ധോണി നിരാശമാക്കുകയായിരുന്നു

  ഏഷ്യാകപ്പ് ഫൈനല്‍ , ട്വന്റി-20 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , സുരേഷ് റെയ്‌ന , ധോണിയുടെ തലയറുത്തു
മിര്‍പുര്‍| jibin| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (12:02 IST)
വിവാദങ്ങള്‍ക്ക് നില്‍ക്കാറില്ല കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടിയും നല്‍കാറില്ല, ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇങ്ങനെയാണ്. ബംഗ്ലാദേശിനെ കീഴടക്കി ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്‌റ്റന്‍ കൂളിന് പലതും തെളിയിക്കേണ്ട ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ട്വന്റി-20 ലോകകപ്പ് മുന്നില്‍ നില്‍ക്കുബോള്‍ ഏഷ്യാകപ്പ് നാട്ടിലെത്തിച്ച ധോണി ടീമിന് ഊര്‍ജം പകരുന്നതിനൊപ്പം ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടി കൂടി നല്‍കുകയായിരുന്നു.

ഏഷ്യാകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ നായകനെതിരെ ബംഗ്ലാദേശ് ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ പരിഹസിക്കുകയായിരുന്നു. ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ചു നിക്കുന്ന ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ച ബംഗ്ലാ ആരാധകരെ ഫൈനലില്‍ ധോണി നിരാശമാക്കുകയായിരുന്നു.

ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒരിക്കലും ചുവട് പിഴച്ചില്ലെങ്കിലും അവസാന ഓവറുകളില്‍ ശിഖര്‍ ധവാന്‍ പുറത്തായതോടെ കടുവകള്‍ക്ക് ജീവന്‍ വെക്കുകയായിരുന്നു. സുരേഷ് റെയ്‌നയയോ യുവരാജ് സിംഗിനെയോ പ്രതീഷിച്ചിരുന്ന എതിരാളികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ധോണി ക്രീസിലെത്തുകയായിരുന്നു. ഈ നീക്കം
ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മുര്‍ത്തസ ഒരിക്കലും പ്രതീക്ഷിച്ചില്ല. ക്രീസിലെത്തിയ ക്യാപ്‌റ്റന്‍ കൂള്‍ അതിഥേയരുടെ വിജയസ്വപ്‌നങ്ങള്‍ തരിപ്പണമാക്കി. ഷോട്ടുകള്‍ പരാജയപ്പെടുന്നുവെന്ന് പഴി കേട്ട ഇന്ത്യന്‍ നായകന്‍ ഏഴ് ബോളുകളില്‍ ഇരുപത് റണ്‍സ് നേടി ടീമിന് അതിവേഗം ജയവും സമ്മാനിക്കുകയായിരുന്നു. രണ്ടു സിക്‍സും ഒരു സിക്‍സും നേടിയായിരുന്നു ക്യാപ്‌റ്റന്‍ കൂള്‍ ഇന്ത്യക്ക് ഏഷ്യാകപ്പ് സമ്മാനിച്ചത്.

ഏഷ്യാകപ്പ് നേടുമെന്ന് ഉറച്ചു വിശ്വസിച്ച് മഴ നനഞ്ഞിരുന്ന ബംഗ്ലാ ആരാധകര്‍ക്ക് നിരാശയയായിരുന്നു. 121 റണ്‍സ് പ്രതിരോധിക്കാനും ജയിക്കാനും ഉതകുന്ന സ്‌കോര്‍ ആണെന്ന് ഉറച്ചു വിശ്വസിച്ച ആരാധകരുടെ നെഞ്ച് തകര്‍ക്കുകയായിരുന്നു ധോണി. ഇന്ത്യന്‍ നായകന്‍ ക്രീസില്‍ എത്തിയപ്പോള്‍ തന്നെ തോല്‍‌വി സമ്മതിച്ചുപോലെയായിരുന്നു ബംഗ്ലാദേശ് ആരാധകര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :