ബെവ്‌ ക്യു ആപ്പ് പ്ലേ സ്റ്റോർ അനുമതിയ്ക്കായി നൽകി, ബാർ ടോക്കണുകൾക്ക് 50 പൈസാ വീതം ഇടാക്കും

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 23 മെയ് 2020 (10:53 IST)
മദ്യ വിൽപ്പനയ്ക്ക് വെർച്വൽ ക്യൂ ഒരുക്കുന്നതിനായുള്ള 'ബെവ് ക്യു' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ അനുമതിയ്ക്കായി സമർപ്പിച്ചു. ആപ്പ് എന്ന് ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും തിങ്കളാശ്ചമുതൽ ഡൗൺലോഡ് ചെയ്യാനാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അപ്പ് പൂർണസജ്ജമായ ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന തീയതി പ്രഖ്യാപിയ്ക്കു.

ബാറുകളിൽനിന്നും മദ്യം വാങ്ങുന്നതിനുള്ള ടോക്കനുകൾക്ക് ബെവ്‌കോ 50 പൈസാ വീതം സർവീസ് ചാർജ് ഈടാക്കും. ആപ്പിന്റെ സെർവർ അടക്കമുള്ള എല്ലാ ചിലവുകളും ബെവ്റെജസ് കോർപ്പറേഷനാണ് വഹിയ്കുന്നത് എന്ന് സ്റ്റാർട്ട് ആപ്പ് മിഷൻ അധികൃതർ വ്യക്തമാക്കി. നിലവിൽ ആപ്പിളിന്റെ അനുമതി തേടിയിട്ടില്ല. ആപ്പ് സ്റ്റോറിലും വൈകാതെ ബെവ് ക്യു അപ്‌‌ലോഡ് ചെയ്യും. അപ്പിലൂടെ മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാൻ സാധിയ്ക്കില്ല. ടൊക്കണുമായി ഔട്ട്‌ലെറ്റിലെത്തി ബ്രാൻഡ് തെരഞ്ഞെടുത്ത് പണം നൽകാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :