ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ് !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 23 മെയ് 2020 (11:49 IST)
വാട്ട്സ് ആപ്പിലേയ്ക്ക് കോൺടാക്ടുകൾ ചേർക്കുന്നതിന് ആദ്യം നമ്മുടെ ഫോൺ കോൺടാക്‌ട് ലിസ്റ്റിലേയ്ക്ക് നമ്പർ സേവ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി അത്ര ആയാസമില്ല. ക്യു ആർ കോഡ് സ്കാൻ ചെയ്ത് കോ‌‌ൺടാക്ടുകൾ ആഡ് ചെയ്യാൻ സാധിയ്ക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിയ്ക്കുകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിൽ ഇപ്പോൾ തന്നെ സംവിധാനം ലഭ്യമാണ്. വാബീറ്റ ഇൻഫോയാണ് ഫീച്ചറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരിയ്ക്കുന്നത്.

സ്വന്തം ക്യു ആർ കോഡ് പങ്കുവയ്ക്കാനുള്ള സംവിധാനവുനുണ്ട്. വാട്ട്സ് ആപ്പ് സെറ്റിങ്സ് മെനുവിൽ 'മൈ ക്യു ആർ', 'സ്കാൻ കോഡ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. സ്കാൻ കോഡിൽ ക്ലിക്ക് ചെയ്താൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ടുകൾ ലിസ്റ്റിലേയ്ക്ക് ആഡ് ചെയ്യാം. പങ്കുവച്ച ക്യൂആര്‍ കോഡ് പിന്‍വലിക്കുന്നതിനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് ആര്‍ക്കെങ്കിലും ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിയ്ക്കും. പിന്‍വലിച്ച്‌ കഴിഞ്ഞതിന് ശേഷം ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കോണ്‍ടാക്റ്റ് ലഭിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :