1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shikhar Dhawan Ayesha Mukherjee Divorce

ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായി

Shikhar Dhawan
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായി. എട്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2012 ലാണ് ധവാനും മെല്‍ബണ്‍ സ്വദേശിനിയും ബോക്സറുമായ ആയേഷ മുഖര്‍ജിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. ആയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ആയേഷയുടെ രണ്ടാം വിവാഹമോചനമാണിത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍ ഉള്ളത്. 
 
അടുത്ത ലേഖനം
ബൗളർമാരെ മാറ്റാമെങ്കിൽ എന്തുകൊണ്ട് ബാറ്റ്സ്മാന്മാരെയും മാറ്റിക്കൂടാ? വിമർശനവുമായി സഹീർ ഖാൻ