പെര്‍ത്തിലെ തോല്‍‌വിക്ക് കാരണം ‘ബിസിസിഐ’; ധോണി ഒരു നിമിഷം പകച്ചു പോയി, അഞ്ചാം ഓവറില്‍ സംഭവിച്ചത് മറക്കാനാകാതെ സ്രാന്‍

 സ്‌റ്റീവ് സ്‌മിത്ത് , ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനം , ബരീന്ദര്‍ സ്രാന്‍ , മനീഷ് പാണ്ഡെ
പെര്‍ത്ത്| jibin| Last Modified ബുധന്‍, 13 ജനുവരി 2016 (14:19 IST)
രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടിന് പകരമായി സ്‌റ്റീവ് സ്‌മിത്തും ജോര്‍ജ് ബെയ്‌ലിയും തകര്‍ത്തടിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമായപ്പോള്‍ ഇന്ത്യയെ തോല്‍‌വിയിലേക്ക് തള്ളിയിടാന്‍ കാരണമായത് ബിസിസിഐയുടെ പിടിവാശി.

ഇന്ത്യയുടെ 310 പിന്തുടരാനിറങ്ങിയ ഓസ്‌ട്രേലിയ്‌ക്ക് 21 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്‌ടമായി സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന വേളയിലാണ് ജോര്‍ജ് ബെയ്‌ലി ക്രീസിലെത്തുന്നത്. ബരീന്ദ്രര്‍ സ്രാനിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബെയ്‌ലി പുറത്തായതായതായിരുന്നു. സ്രാനിന്റെ പന്ത് ഓസീസ് താരത്തിന്റെ ഗ്ലൌസില്‍ തട്ടിയശേഷം ധോണിയുടെ കൈകളില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ വിളിച്ചെങ്കിലും അമ്പയര്‍ അത് നിഷേധിക്കുകയായിരുന്നു.

ബിസിസിഐയും ഇന്ത്യന്‍ നായകനും ഡിആര്‍എസിനെ എതിര്‍ക്കുന്നതിനാല്‍ ഇന്ത്യക്ക് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനും കഴിയാതെ വന്നതോടെ ഓസീസിനെ ജയത്തിന്റെ വക്കിലെത്തിക്കാന്‍ ബെയ്‌ലിക്ക് സാധിക്കുകയായിരുന്നു. 112 റണ്‍സോടെ ബെയ്‌ലി ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു. ബെയ്‌ലിയുടെ ഔട്ട് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ കളിയില്‍ പിടി മുറുക്കിയേനെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :