പെര്‍ത്ത്|
jibin|
Last Modified ബുധന്‍, 13 ജനുവരി 2016 (12:42 IST)
രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടിന് പകരമായി സ്‌റ്റീവ് സ്‌മിത്തും ജോര്‍ജ് ബെയ്‌ലിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമായപ്പോള്‍ ഇന്ത്യന്‍ തോല്‍വിക്ക് വഴിവെച്ച കാരണങ്ങള്‍ പലതാണ്.
309 റണ്‍സെന്ന മികച്ച സ്‌കേര്‍ പടുത്തുയര്‍ത്തിയിട്ടും അടുത്തടുത്ത ഓവറുകളില്‍ ഓസീസ് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിട്ടും ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് അമ്പയറുടെ തെറ്റായ തീരുമാനം തന്നെയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ പന്തെറിഞ്ഞ ബരീന്ദര്‍ സ്രാനിനെ നേരിട്ട ബെയ്‌ലി ഒന്നാമത്തെ പുറത്തായപ്പോള്‍ അമ്പയര്‍ ഔട്ട് നിഷേധിക്കുകയായിരുന്നു. ഇതോടെ 112 റണ്‍സോടെ ബെയ്‌ലി ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു. ബെയ്‌ലിയുടെ ഔട്ട് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ കളിയില്‍ പിടി മുറുക്കിയേനെ.
രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് 207 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയപ്പോള്‍ ഇന്ത്യ 340 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി പുറത്തായശേഷം ഇന്ത്യന്‍ സ്‌കോര്‍ താഴുകയും വമ്പനടിക്ക് ശ്രമിച്ച മഹേന്ദ്ര സിംഗ് ധോണി 18 റണ്‍സില്‍ പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.
ഇന്ത്യയുടെ ഫീല്‍ഡിംഗ് പരാജയമായിരുന്നുവെന്ന് വ്യക്തമായിരുന്നു. മനീഷ് പാണ്ഡെ, കോലി, അജിന്‍ക്യാ രഹാനെ, രവീന്ദ്ര
ജഡേജ എന്നിവരെല്ലാം എക്‍സ്‌ട്രാ റണ്ണുകള്‍ വഴങ്ങുകയും ചെയ്‌തു. അതിലുമപരിയായി പറയേണ്ടത് ഇന്ത്യന്‍ ബോളര്‍മാരുടെ ദയനീയ പ്രകടനം തന്നെയായിരുന്നു. ബരീന്ദര്‍ സ്രാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ സീനിയര്‍ ബൗളര്‍മാരായ ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും നിരാശ പകര്‍ന്നു. ഇന്ത്യയിലെത്തിയെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ സ്‌പിന്‍ കെണിയൊരുക്കി വീഴ്‌ത്തിയ അശ്വിനും സംഘവും തങ്ങള്‍ കടലാസുപുലികള്‍ ആണെന്ന് തെളിയിക്കുകയും ചെയ്‌തു. ടീമിന് താനൊരു ബാധ്യതയാണെന്ന് ജഡേജ വീണ്ടും തെളിയിക്കുക കൂടി ചെയ്‌തതോടെ തോല്‍വിയേക്ക് ഇന്ത്യ വീഴുകയും ചെയ്തു.