പെര്‍ത്ത്|
jibin|
Last Modified ചൊവ്വ, 12 ജനുവരി 2016 (10:06 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. അവസാനവിവരം ലഭിക്കുബോള്‍ 18
ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ (46*), വിരാട് കോഹ്‌ലി (24*) എന്നിവരാണ് ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. ഹോസ്‌ല്‍വുഡിനാണ് വിക്കറ്റ്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ധാവന്‍- രോഹിത് കൂട്ടുക്കെട്ട് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തുവെങ്കിലും ഏഴാം ഓവറില്‍ ഹോസ്‌ല്‍വുഡിന്റെ പന്തില്‍ മാര്‍ഷിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. ഇന്ത്യക്കായി യുവ ഫാസ്റ്റ് ബൗളർ ബരീന്ദർ സിംഗ് ധരൺ ഈ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യ: ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ ,വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ,
മനീഷ് പാണ്ഡെ, എം.എസ് ധോണി ( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ ) രവീന്ദ്ര ജഡേജ , ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ആസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് ( ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ മാര്‍ഷ് , വെയ്ഡ് ( വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, സ്‌കോട്ട് ബൊലാൻഡ്, ജോഷ് ഹസൽവുഡ്, ജോയല്‍ പാരീസ്